ഹോസ്റ്റല്‍ നടത്തിപ്പില്‍ ക്രമക്കേട് നടത്തി പണം തട്ടി….സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ….

കണ്ണൂര്‍ സര്‍വകലാശാല കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് പരാതി. പയ്യന്നൂര്‍ കോളേജ് മലയാള വിഭാഗം അധ്യാപിക പ്രൊഫ. പി പ്രജിതക്കെതിരെയാണ് പരാതി. പയ്യന്നൂര്‍ കോളേജ് വനിതാ ഹോസ്റ്റല്‍ നടത്തിപ്പില്‍ ക്രമക്കേടെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഹോസ്റ്റലില്‍ ഗ്യാസ് സിലിണ്ടര്‍, ചിക്കന്‍, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ വാങ്ങിയതില്‍ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. ഹോസ്റ്റല്‍ സ്ഥാപിച്ച 2015 മുതല്‍ പ്രജിതയാണ് ഹോസ്റ്റല്‍ വാര്‍ഡനായി തുടരുന്നത്.

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ മേഖല പ്രസിഡന്റ് കൂടിയാണ് പ്രൊഫ. പി പ്രജിത. സംഭവത്തില്‍ മാനേജ്‌മെന്റ് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അതേസമയം അധ്യാപികയ്‌ക്കെതിരെ എസ്എഫ്‌ഐ വിജിലന്‍സിന് പരാതി നല്‍കി. ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടാണ് അധ്യാപിക നടത്തിയതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന പിഴ തുക രജിസ്റ്ററില്‍ ചേര്‍ക്കാതെയും ഇവര്‍ തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. വിഷയത്തില്‍ എസ്എഫ്‌ഐ ഇന്ന് പയ്യന്നൂര്‍ കോളേജില്‍ പഠിപ്പുമുടക്കും. അധ്യാപികയെ കോളേജില്‍ നിന്നും സിന്‍ഡിക്കേറ്റില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് എസ്എഫ്‌ഐ ഉന്നയിക്കുന്ന ആവശ്യം.

Related Articles

Back to top button