കേരളത്തില്‍ എയിംസ് വേണ്ടിയുള്ള യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ…സുരേഷ് ഗോപി

കൊച്ചി: കേരളത്തില്‍ എയിംസ് വരണം എന്നാണ് താന്‍ ഇപ്പോഴും പറയുന്നതെന്നും യോഗ്യമായ സ്ഥലം തൃശൂരെന്നും സുരേഷ് ഗോപി എംപി. വിഷയത്തില്‍ സ്റ്റേറ്റിന് ആര്‍ജവമുണ്ടാകണമെന്നും തൃശൂരില്‍ ബിജെപി എംപി ആയതുകൊണ്ട് പരിഗണിക്കാതിരിക്കണ്ട എന്നു പറയുന്ന ആര്‍ജവമുണ്ടായാല്‍ അത് തൃശൂര് വരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അറിയാതെ കേരളത്തില്‍ എയിംസ് അനുവദിക്കില്ല. തൃശൂരാണ് ഏറ്റവും മികച്ച സ്ഥലമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, എയിംസിനായി കേരളത്തെ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കേരളത്തിന് എയിംസ് എന്ന സ്വപ്നം വൈകാതെ സാക്ഷാത്കരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.



