കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്… പവന്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 13,060 രൂപയും പവന് 1,09,280 രൂപയുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ യാതൊരു മാറ്റവുമില്ലാതെ തുടരുകയായിരുന്നു. ഇതിനുമുമ്പ് ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ വിലവ്യത്യാസങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും നേരിട്ട് പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും, പവന് 2,350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വിപണിയിലെ തുടർച്ചയായ മാറ്റങ്ങൾ നിരീക്ഷിച്ചുകൊണ്ട് സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് ചെറിയൊരു ആശ്വാസമായേക്കാം.

Related Articles

Back to top button