രമേശ് ചെന്നിത്തലയുമായി ഉറപ്പായും സംസാരിക്കും…പിണറായി വിജയനെ കാണാന്‍ പോകും…വി ഡി സതീശന്….

കോട്ടയം: രമേശ് ചെന്നിത്തലയുമായി ഉറപ്പായും സംസാരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പോകുമെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളി ഹൗസിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്ന് മറിയാമ്മ ഉമ്മനോട് വി ഡി സതീശൻ ആവശ്യപ്പെട്ടു. 2006 മുതല്‍ 2011 വരെയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും സുവര്‍ണ കാലം. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായപ്പോള്‍ സഭയില്‍ അടിയന്തര പ്രമേയമങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്കി. മന്ത്രിയാകാത്തതതല്ല, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകാത്തത് ആണ് തന്റെ ജീവിതത്തിലെ വലിയ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു.



