മുഖത്തെ കുരുവിന് ചികിത്സ തേടിയെത്തി, നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്, ഉപയോഗിച്ചതോടെ….

ആറ്റിങ്ങൽ സർക്കാർ ഹോമിയോ ആശുപത്രിയിൽ നാല് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അശ്വതി ധർ, നഴ്സിങ് അസിസ്റ്റന്‍റ് ബി. ലിബി എന്നിവരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.പി. ബീന ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഇന്നലെ ആരോഗ്യമന്ത്രിക്കുൾപ്പടെ കുടുംബം പരാതി നൽ‌കിയിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

Related Articles

Back to top button