കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റാരോപിതരായ മൂന്ന് പ്രായ പൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആഗസ്റ്റ് 15ന് രാത്രിയാണ് കൊല്ലം പരവൂർ കൊച്ചാലുംമൂട് സ്വദേശിയായ 67കാരൻ കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. അപ്പൂപ്പൻ ശാസിച്ചതിനാലാണ് മോഷണം നടത്താൻ സുഹൃത്തിനോട് ആവശ്യപ്പെട്ടതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ‘ഞാൻ സ്വർണം മോഷ്ടിക്കാൻ ശ്രമിക്കുന്നത് അപ്പൂപ്പൻ കണ്ടു. തുടർന്ന് അപ്പൂപ്പൻ ശാസിക്കുകയും ചെയ്തു. അതുകൊണ്ടാണ് മോഷണം നടത്താൻ സുഹൃത്തിനോട് ആവശ്യപ്പെട്ടത്. കവർച്ച നടത്തിയ ശേഷം സുഹൃത്ത് വീഡിയോ കോളിലൂടെ വീടിന്റെ അകം കാണിച്ചുതന്നു. അപ്പോഴാണ് അപ്പൂപ്പൻ മരിച്ച വിവരം അറിഞ്ഞത്, ‘ എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.



