ദ്വിദിന സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ത്യയിലെത്തി

ദ്വിദിന സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായാണ് ബാലൻ ഷാ ദില്ലിയിലെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയാണ് ഇന്നത്തെ പ്രധാന പരിപാടി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി ദ്രൗപതി മുർമ്മുവുമായും കൂടിക്കാഴ്ച്ച നടത്തും. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, ഊർജ സഹകരണം, അതിർത്തി തർക്കം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ചർച്ചയാകും. നേപ്പാളിലെ ചൈനീസ് സ്വാധീനം വർധിക്കുന്ന പശ്ചാത്തലത്തിൽ പുതിയ നേതൃത്വവുമായി ബന്ധം ശക്തമാക്കുക എന്നത് ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്. ഇതിൻറെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഷായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. 34 അംഗ ഔദ്യോഗിക സംഘമാണ് ഷായെ അനുഗമിക്കുന്നത്.

Back to top button