ആണവായുധ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ റഷ്യ…
ആണവായുധ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ റഷ്യ പദ്ധതിയിടുന്നതായി ജർമ്മൻ മാധ്യമങ്ങൾ. സ്പുട്നിക്ക് – എസ് ഉപഗ്രഹമായിരിക്കും ഇതിന് ഉപയോഗിക്കുകയെന്നും ഈ വർഷം തന്നെ വിക്ഷേപണം നടന്നേക്കുമെന്നുമാണ് റിപ്പോർട്ട്. നാറ്റോ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളാണ് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം 2024-ൽ, ഇതേ ആരോപണം യുഎസ് നടത്തിയിരുന്നെങ്കിലും റഷ്യ ഇക്കാര്യം നിഷേധിച്ചിരുന്നു.



