മന്ത്രിയും സർക്കാരും വിസിയും മാപ്പ് പറയണം… കാലടി വിധിയിൽ…

കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി വിധി വിദ്യാർഥികളുടെ പോരാട്ട വിജയമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട മന്ത്രിയും സർക്കാരും വൈസ് ചാൻസലറും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിധി ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും വിജയമാണെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു. സംഘപരിവാർ താൽപര്യങ്ങൾക്ക് ഒത്താശ ചെയ്യുന്ന സർക്കാരിനും വൈസ് ചാൻസലർക്കും കോടതിവിധി തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറിലേറെ ദിവസം നീണ്ടുനിന്ന വിദ്യാർഥികളുടെ നിയമപോരാട്ടത്തിനും സമരത്തിനുമൊടുവിലാണ് സർവകലാശാലയ്ക്ക് തിരിച്ചടിയേറ്റത്. ഹൈക്കോടതി വിധിക്ക് പിന്നാലെ സർവകലാശാലയ്ക്ക് മുന്നിൽ 22 ദിവസമായി നടത്തിവന്ന നിരാഹാര സമരം വിദ്യാർഥികൾ അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ചെങ്കിലും വൈസ് ചാൻസലർ ഡോ. സിസ തോമസിനും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനുമെതിരായ വിമർശനം വിദ്യാർഥികൾ ആവർത്തിച്ചു. അതേസമയം, കോടതി വിധി അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. വിദ്യാർഥികളുടെ സമരം അപരിഷ്കൃതമാണെന്ന മുൻ നിലപാടിൽ മന്ത്രി ഉറച്ചുനിന്നു. വിദ്യാർഥികൾക്ക് അനുകൂലമായ ഹൈക്കോടതി വിധി സർക്കാരിന്റെയും സർവകലാശാലയുടെയും മുഖത്തേറ്റ അടിയാണെന്ന് സിപിഐഎം നേതാക്കളും പ്രതികരിച്ചു.

Related Articles

Back to top button