ക്യാബിനറ്റ് പദവി ആവശ്യപ്പെട്ട് RSP….മന്ത്രിസഭയെ ചുറ്റിപ്പറ്റിയുള്ള വിവാദം അവസാനിപ്പിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ

തിരുവനന്തപുരം: ക്യാബിനറ്റ് പദവി ആവശ്യപ്പെട്ട് ആർഎസ്പിയും. നാല് എംഎൽഎമാരുള്ള പാർട്ടി എന്ന നിലയിലുള്ള പരിഗണന വേണമെന്നാണ് ആർഎസ്പിയുടെ ആവശ്യം. 14 ബോർഡ് -കോർപ്പറേഷൻ സ്ഥാനങ്ങൾ വേണമെന്ന് ആവശ്യത്തിൽ നിന്ന് പിന്നോട്ടു പോകണ്ടെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. ബോർഡ് -കോർപ്പറേഷൻ തീരുമാനം വൈകുന്നതിലും ആർഎസ്പി അതൃപ്തി പരസ്യമാക്കി. തീരുമാനം ഈ മാസം തന്നെ വേണമെന്നാണ് ആവശ്യം.



