സഹകരണ മേഖലയിലെ അഴിമതി ചൂണ്ടിക്കാട്ടി… സിപിഎമ്മിനെതിരെ…

തിരുവനന്തപുരം: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനെതിരായ സിപിഎം നടപടി സഹകരണ മേഖലയിലെ അഴിമതി ചൂണ്ടിക്കാട്ടിയതിനെന്ന് രാജീവ് ചന്ദ്രശേഖർ. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ സംസാരിച്ചതിനാണ് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സഹകരണ വാരാഘോഷ പരിപാടിക്കിടെ കുഞ്ഞികൃഷ്ണന്റെ പ്രസംഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. കേരള രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന്റെയും ജനങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെയും ഉദാഹരണമാണ് സംഭവമെന്ന് അദ്ദേഹം വിമർശിച്ചു. സഹകരണ സ്ഥാപനങ്ങൾ, പബ്ലിക് സർവീസ് കമ്മീഷൻ, ദേവസ്വം ബോർഡ് തുടങ്ങി പൊതുജനങ്ങളെ സേവിക്കേണ്ട സ്ഥാപനങ്ങളുടെയെല്ലാം നിയന്ത്രണം സിപിഎം കൈയടക്കിവെച്ചിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.



