തൃഷയുടെ പേരില്‍ തമിഴ്‌നാട്ടില്‍ പുതിയ സംഘടന തുടങ്ങി ആരാധകർ….

‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ നടി തൃഷയുടെ പേരില്‍ തമിഴ്‌നാട്ടില്‍ പുതിയ സംഘടന തുടങ്ങി ആരാധകർ. തൃഷയെ പിന്തുണക്കുന്ന തമിഴ്‌നാട്ടിലെ ഒരുകൂട്ടം ആളുകളാണ് താരത്തിന്റെ പേരില്‍ പുതിയൊരു സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. തൃഷയുടെ ചിത്രം വെച്ചുള്ള ലോഗോയും പുറത്തിറക്കി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പുരട്ചി തലൈവി എന്ന പേരിനോട് സാമ്യമുള്ള ഇളയ പുരട്ചി തലൈവി എന്ന പദമാണ് സംഘടന ഉപയോഗിക്കുന്നത്. യുവ വിപ്ലവ നേതാവ് എന്നാണിതിനര്‍ത്ഥം.
തൃഷയെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യമെന്നും, വിജയ്‌ക്കൊപ്പം തൃഷയെ രാഷ്ട്രീയത്തില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും സംഘടനയുടെ കോര്‍ഡിനേറ്റര്‍ തിരുനെല്‍വേലി രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. വിജയ്‌ക്കൊപ്പം തൃഷ കൈകോര്‍ക്കുന്നത് ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.



