റസാഖ് പാലേരി വീണ്ടും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ്

റസാഖ് പാലേരി വീണ്ടും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ്. എറണാകുളം ടൗൺ ഹാളിൽ രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിലാണ് 2026-29 കാലയളവിലേക്കുള്ള പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. 2022 മുതൽ സംസ്ഥാന പ്രസിഡൻ്റാണ് റസാഖ് പാലേരി. കോഴിക്കോട് ജില്ലയിലെ പാലേരി സ്വദേശിയായ അദ്ദേഹം അറബിക്കിൽ ബിരുദാനന്തര ബിരുദധാരിയാണ്. ബിഎഡ് ബിരുദവും ഉണ്ട്. അധ്യാപകനായും പ്രധാനാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ്, എഫ്ഐടിയു ദേശീയ ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

സംഘ്പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രക്ഷോഭം നയിച്ചും മുന്നോട്ടുപോകുമെന്ന് റസാഖ് പാലേരി പറഞ്ഞു. ശനിയാഴ്ച ആരംഭിച്ച സംസ്ഥാന സമ്മേളനം ദേശീയ പ്രസിഡൻ്റ് ഡോ. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബിൽക്കീസ് ബാനു മുഖ്യാതിഥിയായി. തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് 3 ദിവസത്തെ സമ്മേളനം സമാപിക്കുക. പൊതുസമ്മേളനത്തിൽ ഫോക്ക് സിംഗർ നേഹ സിംഗ് റാത്തോർ മുഖ്യാതിഥിയാകും.

Related Articles

Back to top button