കടുത്ത അതൃപ്തിയില്‍ രമേശ് ചെന്നിത്തല…. സിഎല്‍പി യോഗത്തില്‍ പങ്കെടുത്തില്ല…

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ കടുത്ത അതൃപ്തിയിലാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയും മല്ലുകാര്‍ജ്ജുന്‍ ഗര്ഗെയും സതീശനാണ് മുഖ്യമന്ത്രിയെന്ന് അറിയിച്ചതിന് പിന്നാലെ വീടിന്റെ പിന്നിലെ വഴിയിലൂടെ പുറത്തേക്ക് പോയ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുത്തിട്ടില്ല. പകരം വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നല്‍കുകയാണ് ചെയ്തത്.
സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചുവെന്നതാണ് രമേശ് ചെന്നിത്തലയുടെ അതൃപ്തിക്ക് കാരണം. ഹരിപ്പാട് വഴി രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോയെന്നാണ് വിവരം. നാളെ മലയാളമാസം ഒന്നാം തീയതി ആയതിനാല്‍ പതിവ് ക്ഷേത്ര സന്ദര്‍ശനം എന്നാണ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല ഈ നിമിഷം വരെയും ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും പങ്കുവെച്ചിട്ടില്ല.



