കടയിലെത്തി ശ്രദ്ധ തിരിച്ച് പട്ടാപ്പകൽ മേശയിലെ പണം കൈക്കലാക്കും…..യുവതി അടക്കമുള്ള സംഘത്തിനായി തെരച്ചിൽ

കൊല്ലം: നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനത്തിലെത്തി മോഷണം നടത്തിയ യുവതി ഉൾപ്പെട്ട മൂന്നംഗ സംഘത്തിനായി തെരച്ചിൽ. കൊല്ലം നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും ആണ് സംഘം മോഷണം നടത്തുന്നത്. വാളത്തുംഗൽ, കൂട്ടിക്കട, താന്നിമുക്ക്, വലിയവിള, കണ്ണനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു. വയോധികരുടെ കടകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണം.

ഇരുചക്ര വാഹനത്തിൽ എത്തുന്ന മൂവർ സംഘം കടയിൽ എത്തിയാൽ ഉടൻ ഓരോ സാധനങ്ങൾ ആവശ്യപ്പെട്ട് കടയിൽ ഉള്ളവരുടെ ശ്രദ്ധ തിരിയ്ക്കും. ഈ സമയത്ത് മേശയിലെ പണം മുഴുവൻ കൈക്കലാക്കി ഓടും. അൽപം അകലെ ബൈക്കിൽ കാത്തു നിൽക്കുന്ന കൂട്ടു പ്രതികൾക്കൊപ്പം കടന്നു കളയുന്നതാണ് പതിവ്. പണത്തിനൊപ്പം മൊബൈൽ ഫോൺ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും മോഷ്ടിക്കും.

Related Articles

Back to top button