‘തിരുവോണം ബംബറിൻ്റെ യഥാർത്ഥ ഭാഗ്യശാലി….കയ്യില്‍ ഫോട്ടോയും

തിരുവോണം ബംബറിന്റെ യഥാര്‍ത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി. സാദിഖ് എന്നയാളാണ് പരാതിയുമായി പാലക്കാട് എസ്പി ഓഫീസില്‍ എത്തിയത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിഎല്‍ 360615 എന്ന ടിക്കറ്റ് താന്‍ വാങ്ങിയതാണെന്നും എന്നാല്‍ കാണാതെ പോയെന്നുമാണ് സാദിഖ് അവകാശപ്പെടുന്നത്. ടിക്കറ്റിന്റെ ഫോട്ടോ തന്റെ കയ്യില്‍ ഉണ്ടെന്നും പറയുന്നു.

കല്ലടിക്കോടുള്ള ഭാര്യവീട്ടില്‍ വന്നു മടങ്ങവെ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാണ് ടിക്കറ്റ് വാങ്ങിയതെന്നും അത് നഷ്ടപ്പെട്ടുവെന്നുമാണ് സാദിഖ് പറയുന്നത്. തന്റെ കയ്യിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞതോടെ പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞതെന്നും സാദിഖ് പറയുന്നു.

Related Articles

Back to top button