വാൽപ്പാറ പച്ചമല എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തിൽ സൂപ്പർവൈസർക്ക്…

വാൽപ്പാറ പച്ചമല എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തിൽ സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്. പച്ചമല എസ്റ്റേറ്റിന്റെ നോർത്ത് ഡിവിഷനിലെ സൂപ്പർവൈസറായ മോസസിനെയാണ് കരടി ആക്രമിച്ചത്. റോട്ടിക്കട മേഖലയിൽ താമസിക്കുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കുറുക്കുവഴിയിലൂടെ പോരുമ്പാഴാണ് കരടിയുടെ ആക്രമണം ഉണ്ടായത്.

സൂപ്പർവൈസറുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് കരടിയെ ഓടിച്ചുവിട്ടത്. തുടർന്ന് വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കുറച്ച് നാളുകളായി കരടിയുടെ ശല്യം രൂക്ഷമാണ്. നിരവധി പേരാണ് ആക്രമണത്തിന് ഇരയാകുന്നത്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.

Related Articles

Back to top button