രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, മുഖ്യമന്ത്രിയും സമരഭൂമിയിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. ബലംപ്രയോഗിച്ചു കൊണ്ടാണ് ഇരുവരേയും വാഹനത്തിൽ കയറ്റിയത്. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയേയും പൊലീസ് നീക്കുകയായിരുന്നു. നിലവിൽ ഇരുവരേയും കസ്റ്റിഡിയിലെടുത്ത ബസ്സിനു മുകളിൽ പ്രവർത്തകർ കയറി നിൽക്കുകയാണ്. അറസ്റ്റ് ചെയ്തു കൊണ്ടുപോവാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. തന്നെ ക്രൂരമായി മർദിച്ചെന്നും എന്തുവന്നാലും പിന്നോട്ടില്ലെന്നും പ്രിയങ്ക പ്രതികരിച്ചു. അതേസമയം, കേരള മുഖ്യമന്ത്രി വിഡി സതീശനും സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിട്ടുണ്ട്. തുടർച്ചയായി നാലാംദിവസമാണ് ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്.




