നടൻ പ്രേംനസീറിന്റെ മകൾ ലൈലാബീഗം അന്തരിച്ചു….

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം(76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം.ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു ലൈലാബീഗത്തിന്റെ വിദ്യാഭ്യാസം. പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. മൂത്തമകളുടെ പേരാണ് പ്രേംനസീർ ചിറയിൻകീഴിലെ വീടിനും നൽകിയിരുന്നത്. ലൈല കോട്ടേജ് എന്നാണ് ചിറയിൻകീഴിലെ പ്രേംനസീറിന്റെ അറുപതുവർഷം പഴക്കമുള്ള വീടിന്റെ പേര്.



