ബെംഗളുരുവിൽ നിന്നും കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

ബെംഗളുരുവിൽ നിന്നും കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് താനൂർ പൊലീസിന്റെ ഇടപെടലിൽ യുവാവിനെ കണ്ടെത്തിയത്. നഴ്സിങ് പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാനാണ് യുവാവ് ബെംഗുളുരുവിലെത്തിയത്.




