ഒരാശയം മാത്രം, ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്റ്റീല്‍ അടുപ്പുകളെന്ന ആശയത്തിൽ നിന്ന് മേയർ പിന്നോട്ട്…കാരണമിത്…

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇഷ്ടിക അടുപ്പുകള്‍ക്ക് പകരം സ്റ്റീല്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് അവസാന തീരുമാനം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റേതാണെന്ന് തിരുവനന്തപുരം കോര്പറേഷന് മേയര്‍ വി വി രാജേഷ്. ഇഷ്ടിക അടുപ്പുകള്‍ക്ക് പകരം വെല്‍ഡ് ചെയ്ത് രൂപപ്പെടുത്തിയ സ്റ്റീല്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരാശയം മുന്നോട്ടു വയ്ക്കുകമാത്രമാണ് കഴിഞ്ഞ ദിവസം ചെയ്തതെന്ന് രാജേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വിവാദമാക്കേണ്ടതില്ല. ക്ഷേത്ര ട്രസ്റ്റും ഭക്ത ജനങ്ങളുമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.



