കളിക്കുന്നതിനിടെ ഷൂ റാക്കിന് മുകളിൽ കയറി; 11-ാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

മുംബൈ: ഫ്ലാറ്റിന്റെ 11-ാം നിലയിൽനിന്ന് താഴേക്ക് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. മുംബൈയ്ക്ക് സമീപം വസായ് നായ്ഗാവ് ഈസ്റ്റിലെ നവ്കാർ ടവർ അപ്പാർട്ട്‌മെന്റിലാണ് നാടിനെ നടുക്കിയ സംഭവം. മിലിത് എന്ന കുട്ടിയാണ് മരിച്ചത്.

അപ്പാർട്ട്‌മെന്റിന്റെ പതിനൊന്നാം നിലയിലെ ഇടനാഴിയിൽ അയൽവാസിയായ കുട്ടിക്കൊപ്പം കളിക്കുകയായിരുന്നു മിലിത്. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഷൂ റാക്കിന് മുകളിൽ കയറിയ കുട്ടി, തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ പരിഭ്രാന്തരായി കുടുംബാംഗങ്ങളും അയൽവാസികളും ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

താഴെയുണ്ടായിരുന്ന പൈപ്പിൽ തട്ടിയാണ് കുട്ടി വീണത്. ഗുരുതരമായി പരുക്കേറ്റ മിലിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നായ്ഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Related Articles

Back to top button