വീണ്ടും ട്രംപിൻ്റെ തീരുവയുദ്ധം; ഇന്ത്യക്ക്..

വീണ്ടും തീരുവയുദ്ധവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയ്ക്ക് 40 ശതമാനം വരെ തീരുവയുണ്ട്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായാൽ തീരുവ 17% ആയി കുറയ്ക്കാമെന്നാണ് പ്രഖ്യാപനം.
പ്രവർത്തിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിലെ വ്യവസായ ഉൽപാദനവും അധിക ഉൽപാദനശേഷിയും സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) പുതിയ തീരുവ നിർദേശിച്ചത്. ഇന്ത്യയുടെ ഉൽപാദന ശേഷി ആഭ്യന്തര ആവശ്യത്തേക്കാൾ കൂടുതലാണെന്നും ഇതുവഴി ആഗോള വിപണിയിൽ അധിക ഉൽപന്നങ്ങൾ എത്തുന്നുവെന്നുമാണ് അമേരിക്കയുടെ വാദം. സോളാർ മൊഡ്യൂളുകൾ, സ്റ്റീൽ, പെട്രോകെമിക്കൽസ് തുടങ്ങിയ മേഖലകളിലെ ഉൽപാദനശേഷിയും ഇന്ത്യയുടെ വ്യവസായ പ്രോത്സാഹന പദ്ധതികളും അമേരിക്ക ചൂണ്ടിക്കാട്ടിയിട്ടുണ്ട്.




