ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ നേരിയ വർധനവ് മാത്രം; വെർച്വൽ ക്യൂ ബുക്കിങ്ങിൽ..

ശബരിമലയിൽ ഇന്നും തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് മാത്രം. ആറുമണിവരെ 49,000ത്തിൽ പരം അയ്യപ്പന്മാരാണ് പതിനെട്ടാം പടി ചവിട്ടിയത്. മുൻകാലങ്ങളിലെകാൾ 47 ശതമാനം അയ്യപ്പന്മാരുടെ കുറവാണ് ഇത്തവണ ഇതുവരെ ഉണ്ടായത്. നട തുറന്ന പന്ത്രണ്ടു നാൾ കഴിഞ്ഞാൽ തിരക്ക് വർദ്ധിക്കും എന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
വെർച്ചൽ ക്യൂവുമായി ബന്ധപ്പെട്ട് ഉയരുന്ന തർക്കങ്ങൾ സങ്കീർണം അല്ലെന്ന് ദേവസ്വം ബോർഡ്. അതേസമയം വെർച്ചൽ ക്യൂ ബുക്കിംഗ് മാറ്റം വരുത്തിയിരിക്കുകയാണ് ദേവസ്വം ബോർഡ്. ബുക്കിംഗ് റദ്ദാക്കിയാൽ അയ്യപ്പന്മാർക്ക് സ്ലോട്ട് ഒഴിഞ്ഞ് ഉടൻ അടുത്ത ബുക്കിംഗ് നടത്താൻ സാധിക്കില്ല. റദ്ദാക്കി എട്ടുമണിക്കൂറിന് ശേഷമേ പുതിയ ബുക്കിംഗ് നടത്താൻ സാധിക്കുകയുള്ളൂ. കൂട്ടത്തോടെ ബുക്കിംഗ് നടത്തിയുള്ള തട്ടിപ്പ് തടയാനാണ് പുതിയ പരിഷ്കാരമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി.



