കോളജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 19കാരി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

കോളജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 19കാരിയായ വിദ്യാർഥിനിയെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സർവകലാശാലയിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായ അരുണ സിങ്ങാണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ വിപിൻ യാദവി (24)നെ കാണാതായതായി പൊലീസ് അറിയിച്ചു.

ഹോട്ടൽ മുറിയിൽ നിന്ന് വിപിൻ എഴുതിയതെന്ന് സംശയിക്കുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അരുണയെ കൊലപ്പെടുത്തിയതായും തുടർന്ന് ആഗ്ര കനാലിൽ ചാടി ജീവനൊടുക്കാൻ പോവുകയാണെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ വിപിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെ കോളജിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അരുണ വീട്ടിൽ നിന്നിറങ്ങിയത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു

Related Articles

Back to top button