ഇന്ധന ടാങ്കർ മറിഞ്ഞ് വൻ അപകടം; തീപിടിത്തത്തിൽ 31 പേർ മരിച്ചു, ഇരുപതിലേറെ പേർക്ക്‌ പരിക്ക്

ഇ‍ൗജിപ്‌തിലെ കെയ്‌റോയ്ക്ക് ചുറ്റുമുള്ള ഹൈവേയിൽ ഇന്ധന ടാങ്കർ മറിഞ്ഞ് വൻ അപകടം. അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 31 പേർ മരിച്ചു. ഇരുപതിലേറെ പേർക്ക്‌ പരിക്ക്. ബുധനാഴ്ചയായിരുന്നു സംഭവം. ഈജിപ്ഷ്യൻ തലസ്ഥാനത്തെ ചുറ്റുന്ന പ്രധാന പാതയായ ‘റിംഗ് റോഡി’ലാണ് വൻ അപകടം ഉണ്ടായത്. ഇരുപതിലധികം കാറുകളും മോട്ടോർ സൈക്കിളുകളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button