ആദിവാസി തൊഴിലാളികള്‍ക്ക് കൂലിയായി മദ്യവില്‍പ്പന… .മുന്‍ അബ്കാരി കേസ് പ്രതി അറസ്റ്റില്‍…

തമിഴ്‌നാട് അതിര്‍ത്തിയില്‍ ആദിവാസി തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിന് പകരം മദ്യം വില്‍പ്പന നടത്തി വന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വടുവന്‍ചാല്‍ കോട്ടൂര്‍ തകിടിയില്‍ വീട്ടില്‍ എല്‍ദോ ആണ് പിടിയിലായത്. പതിവ് പോലെ ഉദ്യോഗസ്ഥരെ കണ്ട മാത്രയില്‍ ഓടിരക്ഷപ്പെടാനുള്ള ഇയാളുടെ ശ്രമം എക്‌സൈസ് സംഘം തടഞ്ഞു. അതിര്‍ത്തിപ്രദേശമായതിനാല്‍ ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞാല്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു പ്രതിയുടെ ചെയ്തിരുന്നത്. എന്നാല്‍ എക്‌സൈസ് സമയോചിതമായി ഇടപ്പെട്ടതോടൈ ഇയാള്‍ കുടുങ്ങുകയായിരുന്നു.

Related Articles

Back to top button