തൃശൂർ മെഡിക്കൽ കോളജിൽ ശുചിമുറിയിൽ രോഗി മരിച്ച നിലയിൽ… അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം ഫലം….

തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കാൻ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്ന് 12 മണിക്ക് നടക്കും. അതേസമയം ആശുപത്രി അധികൃതരുടെ വാദം പൊളിക്കുന്നതാണ് പോസ്റ്റ്മോർട്ടം ഫലം.മൃതദേഹം കണ്ടെത്തിയതിന്‍റെ തലേദിവസവും ശുചീകരണ തൊഴിലാളികൾ ശുചിമുറിയിൽ എത്തിയിരുന്നു എന്നായിരുന്നു മെഡിക്കൽ കോളജിന്‍റെ വാദം. എന്നാൽ മൃതദേഹം കണ്ടെത്തുന്നതിന് 36 മുതൽ 72 മണിക്കൂർ മുമ്പ് വരെയുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തറിനെ (77) ആണ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ഇയാളെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ മാക്കുട്ടി റാവുത്തറെ വാർഡിൽ നിന്നും കാണാതായിരുന്നു.

Related Articles

Back to top button