മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ ദൃശ്യങ്ങൾ വനം വകുപ്പിൻറെയോ പൊലീസിൻ്റെയോ അനുമതി വാങ്ങാതെയാണ് പകർത്തിയത്. മുല്ലപ്പെരിയാർ ഷട്ടർ തുറന്ന ദിവസമാണ് ഉപയോഗിച്ചത്.



