അർജുൻ ആയങ്കിക്കെതിരെ പിടിമുറുക്കാൻ പൊലീസ്

അർജുൻ ആയങ്കിക്കെതിരെ പിടിമുറുക്കാൻ പൊലീസ്. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് നീക്കം. കേസിൻ്റെ ഗൗരവ സ്വഭാവം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവിൽ അർജുന് എതിരെ ചുമത്തിയിരിക്കുന്നത് ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളാണ്. ഇതിനൊപ്പം ജാമ്യമില്ലാ വകുപ്പുകളും ചുമത്തും. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് കോതമംഗലം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെടും.



