മദ്യലഹരിയിൽ മകൻ ഭാര്യയെ മർദ്ദിച്ചു… തടയാനെത്തിയ പിതാവിന്…

മലയാറ്റൂർ: മകന്റെ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ തല ഭിത്തിയിലിടിച്ച് വയോധികൻ മരിച്ചു. അങ്കമാലി മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപം താമസിക്കുന്ന പടയാടൻ ദേവസിക്കുട്ടി (87) ആണ് മരിച്ചത്. സംഭവം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു. മദ്യപിച്ചെത്തിയ മകൻ ഡേവിസ് ഭാര്യയെ മർദ്ദിക്കുന്നത് കണ്ടതിനെ തുടർന്ന് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ദേവസിക്കുട്ടിക്ക് പരിക്കേറ്റത്. ഇതിനിടെ ഡേവിസ് പിതാവിനെ തള്ളിമാറ്റിയതോടെ ദേവസിക്കുട്ടി ഭിത്തിയിൽ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ദേവസിക്കുട്ടിയെ നാട്ടുകാർ ഉടൻ മലയാറ്റൂരിലെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മകൻ ഡേവിസിനെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാറ്റൂർ പള്ളിയിലെ മുൻ കപ്യാരാണ് ഡേവിസ്.

Related Articles

Back to top button