പ്രഹസനമായി വിജിലന്‍സ് പ്രവേശന പരീക്ഷ….പരീക്ഷയ്ക്ക് രണ്ട് ദിവസം മുന്‍പ് നിയമന ഉത്തരവ്

കൊച്ചി: നിയമന ഉത്തരവ് രണ്ട് ദിവസം മുന്‍പ് തയ്യാറാക്കി വിജിലന്‍സ് പ്രവേശന പരീക്ഷാ പ്രഹസനം. ഈ മാസം 13നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വിജിലന്‍സ് പ്രവേശന പരീക്ഷ നടത്തിയതെങ്കില്‍ 11ാം തീയതി തന്നെ നിയമന ഉത്തരവ് തയ്യാറാക്കി. കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി നിയമം അട്ടിമറിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

പൊലീസില്‍ നിന്നും വിജിലന്‍സിലേക്ക് മാറാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഞായറാഴ്ച രാവിലെ 11 മുതല്‍ 1 മണിവരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. അതത് ജില്ലാ കേന്ദ്രങ്ങളില്‍ തന്നെയാണ് പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷ തീരുമാനിച്ചത് പ്രകാരം നടക്കുകയും തൊട്ടടുത്ത ദിവസം തന്നെ പരീക്ഷാഫലം പുറത്തുവരികയും ചെയ്തു. എന്നാല്‍ ഇതില്‍ പരാമര്‍ശിക്കുന്ന തീയതിയാണ് പരീക്ഷ വെറും പ്രഹസനമായിരുന്നുവെന്ന് വ്യക്തമാക്കുന്നത്.

Related Articles

Back to top button