നൂറുപേരുടെ 102 ആശംസകൾ; ചട്ടങ്ങൾ ലംഘിച്ച് പൊലീസുകാരുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ചട്ടങ്ങൾ ലംഘിച്ച് ആഘോഷിച്ച് പൊലീസുകാർ. തിരുവനന്തപുരം എ ആർ ക്യാമ്പിലാണ് പൊലീസുകാർ തിരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയത്. ക്യാമ്പിലെ ഡ്യൂട്ടി ഓഫീസിനുള്ളിലാണ് ഒരു വിഭാഗം പൊലിസുകാർ ചേർന്ന് യുഡിഎഫിന്റെ വിജയം ആഘോഷിച്ചത്.പൊലിസുകാർ രാഷ്ട്രീയ പ്രവർത്തനത്തിലോ രാഷ്ട്രീയ ആഘോഷത്തിലോ പങ്കെടുക്കരുതെന്ന് ചട്ടമുള്ളപ്പോഴാണ് ആഷോഘം നടത്തിയത്. നൂറുപേരുടെ 102 ആശംസകൾ എന്നെഴുതിയ കേക്കു മുറിച്ചാണ് ആഷോഷിച്ചത്. കോൺഗ്രസ് പതാകയുളള കേക്കാണ് മുറിച്ചത്.

Related Articles

Back to top button