അസമിലെ ആര്‍മി ക്യാംപില്‍ വെച്ച് ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം

അസമിലെ ആർമി ക്യാംപിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവസൈനികന് ദാരുണാന്ത്യം. കോഴിക്കോട് മുക്കം കാരമൂല സ്വദേശി കുറാമ്പ്ര(വലിയങ്ങ്) കുഞ്ഞാലിയുടെ മകൻ മിദ്‌ലാജ് ആണ് മരിച്ചത്. അസമിലെ ആർമി ക്യാമ്പിൽ വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആമിന. ഭാര്യ: ഹന്ന തസ്‌നിം(ഗോതമ്പ് റോഡ്). മക്കൾ: അഹമ്മദ് മാസിൻ, മിൻസ ഫാത്തിമ. സഹോദരങ്ങൾ: അഞ്ജു ഫാത്തിമ കൈതപ്പൊയിൽ, മിൻഹാജ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നാളെ മൃതദേഹം നാട്ടിലെത്തിക്കും. തുടർന്ന് കാരമൂല ആസാദ് മെമ്മോറിയൽ യുപി സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും.

Related Articles

Back to top button