കൂളിങ് ഗ്ലാസും കോട്ടും; 80’s ട്രെൻഡിനൊപ്പം രമേശ് ചെന്നിത്തല, ഷിബുവിന്റെ ‘റിയൽ 90’s’ ചിത്രവും ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 80’s ട്രെൻഡിനൊപ്പം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. AI സഹായത്തോടെ 1980-കളിലെ തന്റെ രൂപം പുനഃസൃഷ്ടിച്ച ചിത്രമാണ് രമേശ് ചെന്നിത്തല ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. കൂളിങ് ഗ്ലാസും കോട്ടും ധരിച്ച റെട്രോ ലുക്കിലുള്ള ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

‘എന്നാൽ പിന്നെ ഞാനും’ എന്ന കുറിപ്പോടെയാണ് രമേശ് ചെന്നിത്തല ചിത്രം പങ്കുവെച്ചത്. AI ചാറ്റ്ബോട്ടിന്റെ സഹായത്തോടെ തയ്യാറാക്കിയ ചിത്രത്തിൽ 80’s കാലഘട്ടത്തിലെ സ്റ്റൈലിലാണ് അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിൽ മാത്രം ചിത്രത്തിന് അമ്പതിനായിരത്തിലേറെ ലൈക്കുകൾ ലഭിച്ചു. ഏകദേശം 3800 കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.

ഇൻസ്റ്റഗ്രാമിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒന്നരലക്ഷത്തിലേറെ ലൈക്കുകളാണ് ഇവിടെ ചിത്രത്തിന് ലഭിച്ചത്. ഇതോടെ രമേശ് ചെന്നിത്തലയുടെ 80’s ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ട്രെൻഡായി മാറുകയായിരുന്നു.

അതേസമയം, 80’s ട്രെൻഡിന് വേറിട്ട മറുപടിയുമായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തി. AIയുടെ സഹായത്തോടെ പഴയകാല ലുക്ക് സൃഷ്ടിക്കുന്നതിന് പിന്നാലെ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നടൻ മോഹൻലാലിനൊപ്പമുള്ള പഴയകാല റെട്രോ ലുക്ക് ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.

Related Articles

Back to top button