സിയാംഗ് അണക്കെട്ടിനെതിരെ ‘ജെൻസി’ പ്രതിഷേധം; ബിജെപി സംസ്ഥാന അധ്യക്ഷൻറേയും എംഎൽഎമാരുടെയും വീടുകൾ ..

അരുണാചൽ പ്രദേശിൽ സിയാങ് അപ്പർ മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ വ്യാപക അതിക്രമം. നിർദ്ദിഷ്ട 11,200 മെഗാവാട്ട് സിയാങ് അപ്പർ മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അക്രമാസക്തരായ നാട്ടുകാർ ബിജെപി എം.എൽ.എമാരുടെ വീടുകൾ കൊള്ളയടിച്ചു. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ (എൻ.എച്ച്.പി.സി) ഓഫീസിനും പൊലീസ് സ്റ്റേഷനുമടക്കം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസിഘാട്ടിലാണ് മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച അക്രമസംഭവങ്ങളിൽ പ്രതിഷേധക്കാർ രണ്ട് എം.എൽ.എമാരുടെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെയും വീടുകൾ തകർത്ത് കൊള്ളയടിക്കുകയും ചെയ്തതു.




