നിയമസഭയിലെ ‘ബോഡി ലാംഗ്വേജ്’ വിവാദം; വിശദീകരണവുമായി വിജയ്

തമിഴ്‌നാട് നിയമസഭയിൽ തന്റെ ശൈലിയും പെരുമാറ്റവും സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിഎം വിജയ്. സഭയ്ക്കുള്ളിലെ തന്റെ ‘ബോഡി ലാംഗ്വേജ്’ ഒരു തരത്തിലും ഉദ്ദേശ്യപൂർവ്വം ആയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസത്തിന് മുൻപ് സഭയിൽ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് വിജയിയുടെ ഈ വിശദീകരണം.

മിസ നിയമത്തെയും സർക്കാരിയ കമ്മീഷനെയും കുറിച്ച് വിജയ് നടത്തിയ ചില പരാമർശങ്ങളാണ് സഭയിൽ വലിയ ബഹളത്തിന് വഴിവെച്ചത്. ഈ പരാമർശങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കുകയും ഇതിനിടെയുള്ള വിജയിയുടെ പെരുമാറ്റവും ശൈലിയും പുതിയ ചർച്ചകൾക്ക് തിരികൊളുത്തുകയുമായിരുന്നു. ഇതോടെയാണ് ‘ബോഡി ലാംഗ്വേജ്’ ഒരു രാഷ്ട്രീയ വിവാദമായി വളർന്നത്.

Related Articles

Back to top button