ഗ്യാനേഷ് കുമാറിനെതിരായ ഹർജി; മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് 10 ദിവസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി

ചീഫ് ഇലക്ഷൻ കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. പത്ത് ദിവസത്തേക്ക് കൂടിയാണ് കോടതി സമയം നീട്ടി നൽകിയത്. ദീപാവലി അവധി കഴിഞ്ഞ് കേസ് പരിഗണിക്കും. നിലവിൽ കമ്മീഷൻ നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാനും ഹർജിക്കാരോടും കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് അധിക സത്യവാങ്മൂലത്തിന് രണ്ടാഴ്ച സമയവും കോടതി അനുവദിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം സമർപ്പിച്ച ഹർജികളിൽ മറുപടി നൽകാനാൻ കോടതി കൂടുതൽ സമയം നീട്ടിനൽകിയത്.

Related Articles

Back to top button