ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യ….

ന്യൂസിലന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ നടന്ന മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും വൈഭവ് സൂര്യവംശിയും തുടക്കം മുതല്‍ തന്നെ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. 15 പന്തില്‍ അര്‍ദ്ധശതനം തികച്ച അഭിഷേകിന്റെ മികവില്‍ വെറും 2.2 ഓവറിലാണ് ഇന്ത്യ ടീം അമ്പത് തികച്ചത്. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ ടീം അമ്പത് തികയ്ക്കുന്ന ലോക റെക്കോര്‍ഡിനൊപ്പം ഇന്ത്യയെത്തുകയും ചെയ്തു. പിന്നീട് മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് തികയ്ക്കുന്ന ലോക റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. മത്സരത്തില്‍ 38 പന്തില്‍ 113 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്.

ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ ടീം അമ്പത് നേടിയ റെക്കോര്‍ഡ് ഇനി ഇന്ത്യയുടെ പേരിലാണ്. എല്ലാ ടി20 രാജ്യങ്ങളും എടുത്താല്‍, പപ്പുവ ന്യൂ ഗിനിയ, റൊമാനിയ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ ഈ റെക്കോര്‍ഡ് പങ്കിടുന്നത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ 2.4 ഓവറില്‍ അമ്പത് അടിച്ചുകൂട്ടിയിരുന്ന ന്യൂസിലന്‍ഡിന്റെയും ദക്ഷിണാഫ്രിക്കയുടെയും റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

Related Articles

Back to top button