‘എന്ത് തൂഫാനാണിവിടെ നടക്കുന്നത്…ജി സുധാകരൻ…

തിരുവനന്തപുരം: തൂഫാൻ പദ്ധതിക്കെതിരെ ജി സുധാകരൻ എംഎൽഎ. എന്ത് തൂഫാനാണിവിടെ നടക്കുന്നതെന്ന് ജി സുധാകരൻ നിയമസഭയിൽ ചോദിച്ചു. തൂഫാനെന്നാൽ കൊടുങ്കാറ്റാണ്. അത് നാടിനെ ഇളക്കി മറിക്കണ്ടേ? ഇപ്പോഴത്തേത് ഒരു തൂഫാനുമല്ല എന്നാണ് ജി സുധാകരൻ പറഞ്ഞത്. എല്ലാവരും പറയുന്നു തൂഫാൻ, തൂഫാൻ, തൂഫാൻ എന്ന്. എന്തോന്ന് തൂഫാൻ എന്ന് ജി. സുധാകരൻ ചോദിച്ചു.

മൂന്ന് മുൻ ആരോഗ്യ മന്ത്രിമാർ ഒരുമിച്ച് വാർത്താ സമ്മേളനം നടത്തിയത് ശുദ്ധ മണ്ടത്തരമായി പോയി എന്നും സഭയിൽ ജി സുധാകരൻ വിമർശിച്ചു. ഇതാണോ കമ്മ്യൂണിസ്റ്റ് പാരമ്പര്യമെന്ന് ചോദിച്ച സുധാകരൻ മഹാ മോശം വാർത്താ സമ്മേളനമായിരുന്നു അതെന്നും ചൂണ്ടിക്കാട്ടി.

Related Articles

Back to top button