ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു….

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ പേരാമ്പ്ര ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ എൻജിൻ ഭാഗത്ത് ആണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. വാഹനത്തിലുള്ള അഗ്നിശമന ഉപാധികൾ ഉപയോഗിച്ച് ആദ്യം ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിച്ചു. അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.

Related Articles

Back to top button