വാഹനാപകടത്തിൽ നിർമാതാവ് ആർ.ബി ചൗധരി അന്തരിച്ചു

പ്രമുഖ സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭൗതിക ശരീരം നാളെ ചെന്നൈയിലേക്ക് കൊണ്ടുവരും.

1988 മുതൽ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ സിനിമകൾ നിർമിച്ച് ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്ത് വ്യക്തമായ ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. 1990-ൽ പുറത്തിറങ്ങിയ പുതു വസന്തം ആണ് ആദ്യ തമിഴ് ചിത്രം. ഈ ചിത്രം തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. അതേ വർഷം പുറത്തിറങ്ങിയ പുരിയാദ പുതിർ അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി.

തുടർന്ന് ചേരൻ പാണ്ഡ്യൻ, നട്ടമൈ, പൂവേ ഉനക്കാഗ, സൂര്യവംശം, തുള്ളാത മനവും തുള്ളും, ആനന്ദം, കീർത്തി ചക്ര, ജില്ല, ഗോഡ്ഫാദർ, മാരീസൻ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു.

ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന ഫിലിം അവാർഡുകൾ നേടിയ അദ്ദേഹം, നിരവധി പുതുമുഖ താരങ്ങളെ സിനിമ ലോകത്തേക്ക് എത്തിച്ചതിലും ശ്രദ്ധേയനാണ്. മക്കളായ ജീവയും ജിത്തൻ രമേശും അറിയപ്പെടുന്ന നടന്മാരാണ്.

Related Articles

Back to top button