ആൻ്റോയുടെ ആഡംബരവീട്ടിലെ പോലീസ് റെയ്ഡ്…സിനിമാ ഷൂട്ടിങ്ങെന്ന് സഞ്ചാരികൾ….

സാമ്പത്തികത്തട്ടിപ്പിലും നികുതിവെട്ടിപ്പിലും അഗസ്റ്റിൻ സഹോദരങ്ങളുടെ കാരാപ്പുഴയിലെ വീട്ടിൽ നടന്ന റെയ്ഡിനെ സിനിമാ ഷൂട്ടിങ്ങെന്ന് തെറ്റിദ്ധരിച്ച് വിനോദസഞ്ചാരികൾ. കാരാപ്പുഴ ഡാമിലേക്കുള്ള റോഡരികിലെ വീട്ടുമുറ്റത്ത് വാഹനങ്ങളും ദൃശ്യമാധ്യമങ്ങളുടെ ക്യാമറകളും കണ്ടതോടെയാണ് മറ്റുജില്ലകളിൽ നിന്നടക്കമുള്ള വിനോദസഞ്ചാരികൾ സിനിമാചിത്രീകരണമെന്ന് തെറ്റിദ്ധരിച്ചത്.
ടൂറിസ്റ്റ് ബസുകളിൽ ഉൾപ്പെടെയെത്തിയവർ വാഹനം നിർത്തി സിനിമാ ഷൂട്ടിങ്ങാണോ എന്ന് തിരക്കുകയും ചെയ്തു. അല്ലെന്ന് മറുപടികിട്ടിയതോടെ റെയ്ഡിനെക്കുറിച്ച് ചോദിച്ചുമനസ്സിലാക്കി. നാട്ടുകാരിൽ ചിലർമാത്രം വന്ന് മടങ്ങുകയും ചെയ്തു.



