ആരോഗ്യമേഖല വെൻ്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആരോഗ്യമേഖല വെൻ്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും ഒക്കെ രാജ്യം ആകെ ശ്രദ്ധിക്കുന്ന ഒന്നാണ്. കോവിഡ് കാലത്ത് പോലും ആരോഗ്യ മേഖലയിൽ എല്ലാ കാര്യത്തിനും നാം മികച്ച രീതിയിലാണ് കൊണ്ടുപോയത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഡോക്ടർമാർ ഉണ്ടോയെന്നും ഡോക്ടർമാരെ നിയമിക്കാൻ നടപടി ഉണ്ടോ മരുന്നുകൾ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അത്യന്തം ലജ്ജാകരമായ കാര്യമാണ് ഇവിടെ നടക്കുന്നത്.
വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അലാവുദ്ദീന്റെ അത്ഭുതവിളക്ക് തന്റെ പക്കൽ ഇല്ല എന്ന് വകുപ്പ് മന്ത്രി ഒരു തവണ പ്രതികരിച്ചിരുന്നുവെന്നും എന്നാൽ അത്ഭുത വിളക്ക് വേണ്ടെന്നും ആരോഗ്യ മേഖലയിലെ വിളക്ക് കെടുത്താതിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുള്ളത് ഇത് പിടിപ്പുകേടിന്റെ പ്രശ്നമാണെന്നും പിണറായി വിജയൻ നിയമസഭയിൽ പ്രതികരിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. അട്ടപ്പാടിയിൽ ഏഴ് ജൂനിയർ ഹെൽത്ത് ഓഫീസർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു
അവിടെ ഗർഭിണികൾക്കും കുട്ടികൾക്കും ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ അനാസ്ഥയാണ് കുഞ്ഞുങ്ങളുടെ ഉൾപ്പെടെ ജീവനെടുക്കുന്നതിന് കാരണമായത്. മരുന്നു ക്ഷാമത്തിൻറെ ഉത്തരവാദിത്വം പഴയ സർക്കാരിനെതിരെ ആരോപിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ സർക്കാർ എല്ലാം നടപടിക്രമങ്ങളും മരുന്നു സംഭരണത്തിന്റേത് പൂർത്തിയാക്കിയിരുന്നു ടെൻഡറും നടത്തിയിരുന്നു. മരുന്നുകൾക്ക് പർച്ചേസ് ഓർഡറും നൽകിയിരുന്നു കെ എം എസ് സി എൽ ൻ്റെ തലപ്പത്ത് ആളില്ല എന്നതാണ് ഇവിടുത്തെ പ്രശ്നമെന്നും സർക്കാർ ആശുപത്രിയിൽ മരുന്നിനു പോലും മരുന്നില്ല എന്നും മുറിവിൽ വെച്ച് കെട്ടാൻ പഞ്ഞി ഇല്ല എന്നും പറഞ്ഞത് മലയാള മനോരമയാണെന്നും അദ്ദേഹം പറഞ്ഞു.



