പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കേ എ.എസ്.ഐ. കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എ.എസ്.ഐ. തിരുവല്ല പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കേ കുഴഞ്ഞുവീണ് മരിച്ചു. എ.ജി.സുനിൽകുമാർ (50) ആണ് മരിച്ചത്. രാവിലെ 10.30 നാണ് സംഭവം. തിരുവല്ല പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് സുനിൽ കുമാറിനെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് ക്യാമ്പിലെ പൊതുദർശനത്തിന് ശേഷം 15 ന് വ്യാഴാഴ്ച വാഴമുട്ടത്തുള്ള സ്വവസതിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

Related Articles

Back to top button