ചെറിയൊരു ഇടവേളയ്ക്ക് ശേഷ വീണ്ടുമൊരു കുഞ്ഞ് അതിഥി, കായലും കടലും പോലെ ശാന്തനായ കുരുന്നിന് പേര്….

ആലപ്പുഴ: സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കാൻ സ്ഥാപിച്ചിട്ടുള്ള ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു അതിഥിയെത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ഏഴ് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് എത്തിയത്. ആലപ്പുഴയുടെ കായലും കടലും പോലെ ആഴവും ശാന്തതയും പ്രതീക്ഷയും കൊണ്ടുവന്ന കുരുന്നിന് ‘നീൽ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി അറിയിച്ചു.

Related Articles

Back to top button