നെടുമ്പാശ്ശേരി വാഹനാപകടം…ഗോപികയുടെയും ദേവികയുടെയും കുടുംബാംഗങ്ങളുമായി സംസാരിച്ച് പിണറായി വിജയൻ…

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെയും ദേവികയുടെയും കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗോപികയുടെ പിതാവ് പ്രദീപ് കുമാറിനെയും, ദേവികയുടെ പിതാവ് സന്തോഷിനെയും ബന്ധപ്പെട്ട് കുടുംബങ്ങളുടെ അവസ്ഥ അന്വേഷിച്ചു. ആവശ്യമായ എല്ലാ പിന്തുണയും സഹായവും ലഭ്യമാക്കുമെന്ന് പിണറായി വിജയൻ അറിയിച്ചു.

ഇരുകുടുംബങ്ങൾക്കുമുള്ള ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ നിലവിലെ സ്ഥിതിഗതികളും തുടർനടപടികളും മനസ്സിലാക്കുന്നുണ്ടെന്നും കുടുംബങ്ങൾക്ക് നീതിയും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കുന്നതിനായി വിഷയത്തിൽ ശ്രദ്ധ ചെലുത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Related Articles

Back to top button