ലഹരി ഉപയോഗിച്ച് വാഹനാപകടം…കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മദ്യപിച്ചും മയക്കുമരുന്നുകൾ ഉപയോഗിച്ചും വാഹനമോടിച്ച് അപകട മരണങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. യാദൃശ്ചികമായി സംഭവിക്കുന്ന അപകടങ്ങൾ പോലെ അശ്രദ്ധ കൊണ്ടുണ്ടായ ചെറിയ കുറ്റമായി ഇത് പരിഗണിക്കില്ല.
ലഹരിക്ക് അടിമപ്പെട്ട് ബോധപൂർവമെന്ന മട്ടിൽ വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്നവരുടെ വാഹനം കണ്ടുകെട്ടാനും ജയിലിലടയ്ക്കാനുമുള്ള നടപടികൾ കർശനമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത് കൃത്യമായി പാലിക്കുമെന്ന് ഉറപ്പുനൽകുന്നതായും നിയമസഭയിൽ സി.വി ശാന്തകുമാർ ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.



