9 വർഷത്തിനുശേഷം അറസ്റ്റ്… കരമന കൂടത്തിൽ കൊലക്കേസിൽ രണ്ട് പേർ കൂടി…

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായർ കൊലപാതകക്കേസിൽ കാര്യസ്ഥൻ രവീന്ദ്രന്റെ അറസ്റ്റിലേക്ക് നയിച്ചത് ബ്രെയിൻ മാപ്പിങ് ടെസ്റ്റെന്ന് റിപ്പോർട്ട്. പരിശോധനയിൽ ലഭിച്ച വിവരങ്ങളാണ് കൊലപാതകമെന്ന സംശയത്തിലേക്ക് അന്വേഷണത്തെ നയിച്ചതെന്നാണ് വിവരം. രവീന്ദ്രനൊപ്പം രണ്ടുപേർക്കു കൂടി കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ നായർ മരിച്ചത്. സംഭവത്തിൽ ഒൻപത് വർഷങ്ങൾക്കുശേഷമാണ് കാര്യസ്ഥനായ രവീന്ദ്രൻ അറസ്റ്റിലായത്. കൂടത്തിൽ തറവാട്ടിൽ 1991 മുതൽ 2017 വരെയുള്ള കാലയളവിൽ ഏഴുപേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

Related Articles

Back to top button