പയ്യന്നൂരിൽ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

പയ്യന്നൂരിൽ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. വെള്ളൂർ രാമൻകുളത്തിന് സമീപത്തെ വി വി കമലാക്ഷിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 10.50 ഓടെയാണ് സംഭവം.
വീടിന് മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടിയതിനാൽ വീടിനോ വാഹനങ്ങൾക്കോ കേടുപാട് സംഭവിച്ചില്ല. പയ്യന്നൂർ പൊലീസ് സംഭവസ്ഥലം സന്ദർശിച്ചു.

കമലാക്ഷിയുടെ മകന്റെ ഭാര്യ നിത്യ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബൂത്ത് ഏജന്റായി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് ചില ഭീഷണികളൊക്കെ നേരിട്ടിരുന്നതായാണ് വിവരം. വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button